SPORTS
ഗർനാച്ചോയ്ക്ക് ഡബിൾ
മാഞ്ചസ്റ്റർ: അലെജാൻഡ്രോ ഗർനാച്ചോയുടെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. യുണൈറ്റഡ് 3-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചു. മാഞ്ചസ്റ്ററിനായി റാസ്മസ് ഹോയിലൻഡ് (23’) ഗോളടിക്കു തുടക്കമിട്ടു. 49, 84 മിനിറ്റുകളിൽ ഗർനാച്ചോ വലകുലുക്കി. ജയത്തോടെ യുണൈറ്റഡ് 38 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
Source link