സർദാനു സെഞ്ചുറി


കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ ലീ​ഡി​നാ​യി പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 241 റ​ണ്‍സ് ലീ​ഡ് വ​ഴ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഒ​രു വി​ക്ക​റ്റി​ന് 199 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. ല​ങ്ക​യു​ടെ ലീ​ഡി​ലേ​ക്കു 42 റ​ണ്‍സ് പി​ന്നി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ. ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്ന ഓ​പ്പ​ണ​ർ ഇ​ബ്രാ​ഹിം സ​ർ​ദാ​ന്‍റെ (217 പ​ന്തി​ൽ 101) മി​ക​വി​ലാ​ണ് അ​ഫ്ഗാ​ൻ പൊ​രു​തു​ന്ന​ത്. 46 റ​ണ്‍സു​മാ​യി റ​ഹ്മ​ത് ഷാ​യും ക്രീ​സി​ലു​ണ്ട്. സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ 198, 199/1. ശ്രീ​ല​ങ്ക 439.

ആ​റു വി​ക്ക​റ്റി​ന് 410 റ​ണ്‍സ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ആ​രം​ഭി​ച്ച ശ്രീ​ല​ങ്ക​യ്ക്ക് 29 റ​ണ്‍സ് കൂ​ടി ചേ​ർ​ക്കു​ന്ന​തി​നി​ടെ ബാക്കി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ന​വീ​ദ് സ​ർ​ദാ​ൻ നാ​ലും നി​ജാ​ത് മ​സൂ​ദും ക്വാ​യി​സ് അ​ഹ​മ്മ​ദും ര​ണ്ടു വി​ക്ക​റ്റ് വീ​തവും വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച അ​ഫ്ഗാ​നാ​യി ഇ​ബ്രാ​ഹിം സ​ർ​ദാ​നും നൂ​ർ അ​ലി സ​ർ​ദാ​നും ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 106 റ​ണ്‍സ് നേടി. നൂ​ർ സ​ർ​ദാ​ന്‍റെ (47) വി​ക്ക​റ്റാ​ണ് അ​ഫ്ഗാ​ന് ന​ഷ്ട​മാ​യ​ത്.


Source link

Exit mobile version