മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം ശക്തമാക്കി ബയേണ്‍ മ്യൂണിക്കും (50 പോയിന്റ്) ബയേർ ലെവർകൂസനും (52). പത്തിനു നടക്കുന്ന ലെവർകൂസൻ x ബയേണ്‍ മത്സരത്തിനു മുന്‍പായി ഇരു ടീമുകളും വിജയം സ്വന്തമാക്കി. ഒരു ഗോളിനു പിന്നിൽനിന്നശേഷം മൂന്നു ഗോളടിച്ച് ബയേണ്‍ 3-1ന് ബൊറൂസിയ മോണ്‍ചെൻഗ്ലാഡ്ബാക്കിനെ തോൽപ്പിച്ചു. ലെവർകൂസൻ 2-0ന് എസ് വി ഡാംസ്റ്റാറ്റിനെ തോൽപ്പിച്ചു. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ലെവർകൂസൻ.
Source link