ഹൂതി കേന്ദ്രങ്ങളിൽ യുഎസ്-ബ്രിട്ടീഷ് ആക്രമണം


ദോ​​​ഹ: യു​​​എ​​​സും ബ്രി​​​ട്ട​​​നും യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ​​​ക്കെ​​​തി​​​രേ മൂ​​​ന്നാ​​​മ​​​ത്തെ സം​​​യു​​​ക്ത വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി യെ​​​മ​​​നി​​​ലെ 13 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 36 ല​​​ക്ഷ്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത​​​താ​​​യി യു​​​എ​​​സും ബ്രി​​​ട്ട​​​നും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​യു​​​ധ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ിണി​​​ക​​​ൾ, ഡ്രോ​​​ൺ നി​​​യ​​​ന്ത്ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, വ്യോ​​​മ ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ മു​​​ത​​​ലാ​​​യ​​​വ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. യെ​​​മ​​​ന്‍റെ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ത്തും തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​ണ് യെ​​​മ​​​ൻ. ജോ​​​ർ​​​ദാ​​​നി​​​ൽ മൂ​​​ന്നു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ഇ​​​റാ​​​ക്കി​​​ലെ​​​യും സി​​​റി​​​യ​​​യി​​​ലെ​​​യും ഇ​​​റേ​​​നി​​​യ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​എ​​​സ് സേ​​​ന വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ചെ​​​ങ്ക​​​ട​​​ലി​​​ലെ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ഹൂ​​​തി​​​ക​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് യു​​​എ​​​സും ബ്രി​​​ട്ട​​​നും യെ​​​മ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന​​​ത്. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ യെ​​​മ​​​ന്‍റെ പ്ര​​​ധാ​​​ന​​​ ഭാ​​​ഗ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഹൂ​​​തി​​​ക​​​ൾ, പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യ്ക്കു​​വേ​​​ണ്ടി​​​യാ​​​ണ് ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യ്ക്കും ബ്രി​​​ട്ട​​​നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്നാ​​​ണു ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഹൂ​​​തി​​​ക​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.


Source link

Exit mobile version