സൂചികയെ സ്വാധീനിക്കാതെ തെരഞ്ഞെടുപ്പ് ബജറ്റ്

രണ്ടാഴ്ചത്തെ തളർച്ചയ്ക്കുശേഷം പ്രതിസന്ധികളെ മറികടന്ന് ഇന്ത്യൻ വിപണി മികവിലേക്കു കുതിക്കുകയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ ശക്തമായ പിന്തുണ സൂചികകൾക്കു പ്രതിവാരനേട്ടത്തിന് അവസരമൊരുക്കി. നേട്ടങ്ങളും കോട്ടങ്ങളും സൃഷ്ടിക്കാത്ത ബജറ്റവതരണം സൂചികയിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. ബോംബെ സെൻസെക്സ് 1385 പോയിന്റും നിഫ്റ്റി സൂചിക 501 പോയിന്റും പ്രതിവാര മികവിലാണ്. വാരാന്ത്യം ഇറാക്കിലും സിറിയയിലും അമേരിക്ക വ്യോമാക്രമണം നടത്തിയതു സ്ഥിതി കൂടുതൽ സങ്കീർണമാക്കാം. രാജ്യാന്തര ഫണ്ടുകൾ ഓഹരികളിലെ ബാധ്യത പണമാക്കാൻ ഏഷ്യൻ മാർക്കറ്റിൽ നീക്കം നടത്തിയാൽ പല സൂചികകളും ഇന്ന് ആടിയുലയും. ഉയരങ്ങളിൽ നിഫ്റ്റി ഈ വർഷം നിഫ്റ്റി സൂചിക നാലു തവണ റിക്കാർഡ് പുതുക്കി. ഒക്ടോബറിലെ താഴ്ന്ന നിലവാരമായ 18,838ൽനിന്ന് ഏകദേശം 17 ശതമാനം കയറി വെളളിയാഴ്ച സർവകാല റിക്കാർഡായ 22,126.80ലെത്തി. ബുൾറാലിയുടെ ആക്കം കണക്കിലെടുത്താൽ മുന്നേറ്റം 21 ശതമാനം വരെ തുടരാം; അതായത് 22,793 പോയിന്റ് വരെ. നിഫ്റ്റി പോയവാരം 21,352ൽനിന്ന് 21,477ലേക്കു താഴ്ന്നശേഷം തിരിച്ചുവരവിൽ 22,126 വരെ ഉയർന്നു. ക്ലോസിംഗിൽ 21,853 പോയിന്റിലാണ്. ഇന്ന് 21,806ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 21,736ലേക്കു തളരാം. വിപണിയുടെ ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 21,511ലെ താങ്ങു നഷ്ടപ്പെട്ടാൽ 21,169ലേക്കു പരീക്ഷണങ്ങൾക്കു മുതിരും. അനുകൂലവാർത്തകൾക്ക് നിഫ്റ്റിയെ 22,160-22,467ലേക്ക് ഉയർത്താനാകും. സൂപ്പർ ട്രൻഡ് വിൽപ്പനക്കാർക്ക് അനുകൂലമാണ്, പാരാബോളിക്ക് എസ്എആർ ബുള്ളിഷായി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയവ ന്യൂട്രൽ റേഞ്ചിലും. ഫെബ്രുവരി നിഫ്റ്റി ഫ്യൂച്ചറുകൾ രണ്ടു ശതമാനം മികവിൽ വാരാന്ത്യം 21,950 പോയിന്റിലാണ്. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് മുൻവാരത്തിലെ 180.8 ലക്ഷം കരാറുകളിൽനിന്ന് 132.6 ലക്ഷമായി കുറഞ്ഞു. സെൻസെക്സ് 70,700ൽനിന്ന് 73,089ലേക്കു കയറിയശേഷം വാരാന്ത്യം 72,085ൽ ക്ലോസിംഗ് നടന്നു. ഈ വാരം 70,982ലെ താങ്ങു നിലനിർത്തി 73,138ലേക്കു മുന്നേറാൻ ശ്രമിക്കാം.
ഡിസംബറിൽ 66,135 കോടി രൂപയുടെ റിക്കാർഡ് നിക്ഷേപം നടത്തിയ വിദേശനിക്ഷേപകർ, ജനുവരിയിൽ ഫണ്ട് തിരിച്ചുപിടിക്കാൻ ഉത്സാഹിച്ചു. അവർ കഴിഞ്ഞമാസം 25,744 കോടി രൂപയുടെ ഓഹരികൾ പിൻവലിച്ചു. രണ്ടു വർഷമായി ജനുവരിയിലാണു വിദേശ ഓപ്പറേറ്റർമാർ കൂടുതൽ തുക പിൻവലിക്കുന്നത്. 2023 ജനുവരിയിൽ 28,852 കോടി രൂപയും 2022ൽ 33,303 കോടി രൂപയും പിൻവലിച്ചു. വഴിതേടി പൊന്ന് രാജ്യാന്തര സ്വർണം പുതിയ ദിശ തേടുകയാണ്. യുഎസ് ഫെഡ് പലിശയിൽ മാറ്റത്തിനു തയാറാകാത്തതു മഞ്ഞലോഹത്തിന്റെ വിലയിൽ പ്രതിഫലിച്ചു. ട്രോയ് ഒൗണ്‍സിന് 2,018 ഡോളറിൽനിന്ന് 2,065 വരെ ഉയർന്നശേഷം 2,039 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 1,984ൽ സപ്പോർട്ടും 2,081 ഡോളറിൽ പ്രതിരോധവുമുണ്ട്. അമേരിക്ക ഇറാക്കിലും സിറിയയിലും നടത്തിയ വ്യോമാക്രമണങ്ങൾ സ്വർണത്തെ സ്വാധീനിച്ചാൽ 2,120 ഡോളറിലേക്കു മുന്നേറാം. രൂപ മുന്നോട്ട് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്ര ബജറ്റ് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. ബജറ്റ് വേളയിൽ തളർന്ന ഓഹരിസൂചിക തൊട്ടടുത്ത ദിവസം കരുത്തുകാട്ടി. മുൻവാരം സൂചിപ്പിച്ചപോലെ ഫോറെക്സ് മാർക്കറ്റിൽ രൂപ മികവിനുള്ള നീക്കത്തിലാണ്. 82.90ലെ ടാർജറ്റിൽനിന്നു പുറത്തുകടന്ന് 82.80ലേക്കു കരുത്തുകാണിച്ച വിനിമയനിരക്ക് വാരാന്ത്യം 82.88ലാണ്. പുതിയ സാഹചര്യത്തിൽ മൂല്യം 82.50നെ ഉറ്റുനോക്കാം. ഇതിനിടെ, ബജറ്റ് നൽകുന്ന സൂചനകൾവച്ച് വർഷത്തിന്റെ ആദ്യ പകുതിയിൽ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തില്ല. കഴിഞ്ഞ സീസണിൽ എൽ നിനോ പ്രതിഭാസം വരൾച്ചയ്ക്കിടയാക്കിയെങ്കിലും ഇക്കുറി മണ്‍സൂണ്‍ മേഘങ്ങളുടെ ദിശയെക്കുറിച്ച് കാലാവസ്ഥ വിഭാഗത്തിനു വ്യക്തമായ ചിത്രം ലഭ്യമല്ല. മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുമെന്നു വ്യക്തമായാൽ ജൂണിനു മുന്‍പ് പലിശയിൽ 50 ബേസിസ് പോയിന്റിന്റെ ഇളവിനു സാധ്യതയുണ്ട്.

Source link