WORLD
അർബുദബാധിതനായിരുന്ന നമീബിയന്‍ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു; മരണം ലോക അർബുദ ദിനത്തില്‍
വിന്‍ഡ്ഹോക്: നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് (82) അന്തരിച്ചു. ലോക അർബുദരോഗ ദിനമായ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അർബുദരോഗം ബാധിച്ചുള്ള അന്ത്യം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചത്. 2015 മുതല്‍ ഗെയ്ഗോബ് നമീബിയയുടെ പ്രസിഡന്റാണ്. നേരത്തേ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് അദ്ദേഹം. വൈസ് പ്രസിഡന്റ് നംഗോളോ എംബുംബയാണ് ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പുവരെ എംബുംബ പ്രസിഡന്റായി തുടരും.
Source link