CINEMA

മാമുക്കോയ പ്രധാനവേഷത്തിലെത്തുന്ന ‘ദ് സ്റ്റിയറിങ്’ ട്രെയിലർ

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ, സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ‘ദ് സ്റ്റിയറിങ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ഈ സിനിമ നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ബംഗ്ലാദേശിലെ സിനി മേക്കിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെയും മുംബൈ ഗോൾഡൻ ജൂറി ഫിലിം ഫെസ്റ്റിവലിലെയും പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം ഫെബ്രുവരി 4ന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ വച്ച് നടക്കും. മാമുക്കോയ, സജിത മഠത്തിൽ, ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ, പ്രമോദ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ്‌ ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്.

ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ആകാശ് കണ്ണൻ, ജിജീഷ്. പ്രൊഡക്‌ഷൻ കൺട്രോളർ: വിവേക് വാഴക്കോട്ടിൽ. പ്രൊഡക്ഷൻ മാനേജർ : റഫീക്ക് വേലിക്കാട്. ലൊക്കേഷൻ മാനേജർ: ഷെരീഫ് പാലക്കാട്‌. പിആർഒ: സ്വാതി സ്വാമിനാഥ്. മേക്കപ്പ്: സുബ്രു തിരൂർ. പബ്ലിസിറ്റി ഡിസൈൻ: ദിലീപ്ദാസ്.

English Summary:
Watch the steering trailer


Source link

Related Articles

Back to top button