ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്തു; ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ, ഏഴര പവൻ കണ്ടെടുത്തു


പൊള്ളാച്ചി ∙ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിലായി. തട്ടിയെടുത്ത ഏഴര പവൻ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു.ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു (41) പിടിയിലായത്.
മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവൻ മാല, കോലാർപട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവൻ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അൻപതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിൻവശത്ത് ഓയിൽ കാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. ആനമല ഡിഎസ്പി ഓഫിസിൽ പൊലീസ് ഉദ്യോഗസ്‌ഥയാണ് ഇയാളുടെ ഭാര്യ.


Source link
Exit mobile version