INDIALATEST NEWS

സുപ്രീം കോടതി നിലപാടിനെതിരെ കപിൽ സിബൽ

ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വിമർശിച്ചു. കേസിന്റെ പ്രധാന്യം പരിഗണിച്ച ശേഷമായിരുന്നു കോടതി തീരുമാനമെടുക്കേണ്ടിയിരുന്നതെന്നു സിബൽ പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണു കഴിഞ്ഞ ദിവസം സുപ്രീം കോടതി സോറനോട് ആവശ്യപ്പെട്ടത്. 
ഏതൊക്കെ കേസുകളിൽ സമീപിക്കാമെന്നും ഏതൊക്കെ കേസിൽ സമീപിക്കരുതെന്നും വ്യക്തമാക്കി കോടതി പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സിബൽ പറഞ്ഞു. മൗലികാവകാശം ഉറപ്പുവരുത്തുന്ന 32–ാം വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കേസ് പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ലെന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:
Kapil Sibal against Supreme Court stand


Source link

Related Articles

Back to top button