നൈജീരിയ, കോംഗോ സെമിയിൽ
അബിജാൻ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ നൈജീരിയയും ഡൊമിനിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും സെമിയിൽ. രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോൾ രാജാക്കന്മാരായ കോംഗോ ക്വാർട്ടറിൽ 3-1ന് ഗ്വിനിയയെ തോൽപ്പിച്ചു. 20-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ പിന്നിലായശേഷമായിരുന്നു കോംഗോയുടെ തിരിച്ചുവരവ് ജയം.
ക്വാർട്ടറിൽ അംഗോളയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് നൈജീരിയയുടെ സെമി പ്രവേശം. മൂന്ന് തവണ ആഫ്രിക്കൻ കപ്പ് സ്വന്തമാക്കിയ ടീമാണ് നൈജീരിയ. 41-ാം മിനിറ്റിൽ ലുക്ക്മാനായിരുന്നു നൈജീരിയയുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്.
Source link