ബജറ്റ് വിശകലന ചര്‍ച്ച സംഘടിപ്പിച്ച് ഫിക്കി

കൊച്ചി: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), ജിയോജിത് എന്നിവരുടെ സഹകരണത്തോടെ കേന്ദ്രബജറ്റ് വിശകലന ചര്‍ച്ച സംഘടിപ്പിച്ചു. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ ബജറ്റിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വലിയ പ്രഖ്യാപനങ്ങള്‍ നടത്താതെ എന്നാല്‍ പ്രതീക്ഷകള്‍ നല്കിയ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് ജിയോജിത്ത് ഫിനാന്‍ഷല്‍ സര്‍വീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ബജറ്റ് എന്നതിനേക്കാള്‍ ഉപരിസാമ്പത്തിക നയരൂപീകരണ രേഖയാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി അസോ. പ്രഫസര്‍ ഡോ. സി.എസ്. ഷൈജുമോന്‍ അഭിപ്രായപ്പെട്ടു. അഡ്വ. പി.എം. പ്രഭാകരന്, കൊട്ടാരം ഗ്രൂപ്പ് മാനേജിംഗ് പാട്ണറും ഫിക്കി ടാക്സേഷന്‍ കമ്മിറ്റി അധ്യക്ഷനുമായ ആന്റണി കൊട്ടാരം, ഫിക്കി ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷനും കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി പാര്‍ട്ണറുമായ എ.ഗോപാലകൃഷ്ണന്, സിപിപിആര്‍ ചെയര്മാന് ഡി. ധനുരാജ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.

Source link