INDIALATEST NEWS

മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന: അനുമോദിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി∙ മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK— Narendra Modi (@narendramodi) February 3, 2024

‘‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനി’’– പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. 96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. 




Source link

Related Articles

Back to top button