റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ഏഴ് കടൽ ഏഴ് മലൈ’
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്ത് റാം–നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’. സിനിമയ്ക്കു ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചതും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.
പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോംപറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്കു ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
തമിഴ് നടൻ സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ.കെ. ഏകാംബരം, ചിത്രസംയോജനം: മതി വി.എസ്., വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്‌ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്‌ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്ങ് അനൂപ് സുന്ദരൻ.
English Summary:
Nivin Pauly’s Yezhu Kadal Yezhu Malai Opens To Positive Reviews At Rotterdam
Source link