മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ; ‘ദയ ഭാരതി’ ടൈറ്റിൽ പോസ്റ്റർ
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ആദ്യ ചിത്രം ‘ദയ ഭാരതി’ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. തമ്പുരാൻ ഇന്റർനാഷനൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി. വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ.ജി. വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.
ദേശിയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, കൈലേഷ്, ഗോകുലം ഗോപാലൻ, എ. വി.അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ് നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അതിരപ്പള്ളി, അനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം മാർച്ചിൽ തീയറ്ററുകളിലെത്തും.
മെൽബിൻ, സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാവർമ, ജയൻ തൊടുപുഴ, ഡാർവിൻ പിറവം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് സ്റ്റിൽജു അർജുനാണ്. ഹരിഹരന്‍, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിന്‍, ഹരിത വി. കുമാര്‍ ഐഎഎസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍. എഡിറ്റിങ്ങ്: രതീഷ് മോഹന്‍. അസോ. എഡിറ്റേഴ്‌സ് : ബിപിന്‍ ബോബന്‍, ജോണ്‍സണ്‍. അസോസിയേറ്റ് : സെബിന്‍. കോസ്റ്റ്യൂംസ് : സുകേഷ് താനൂര്‍. പശ്ചാത്തല സംഗീതം : ശ്യാം ധര്‍മ്മന്‍. സഹസംവിധാനം : അയ്യപ്പന്‍, അനില്‍, രേഷ്മ. സംഘട്ടനം : ഡ്രാഗണ്‍ ജിറോഷ്.കലാസംവിധാനം : ലാലു തൃക്കുളം. സ്റ്റില്‍സ് : ജോര്‍ജ്ജ് കോലാന്‍. കോറിയോഗ്രാഫി : മാസ്റ്റര്‍ ശ്രീസെല്‍വി. മേയ്ക്ക്-അപ്പ് : ഐറിന്‍, നിമ്മി, ധന്യ. ഡിഐ : മഹാദേവന്‍. സൗണ്ട് എഫക്ട്‌സ് : നിഖില്‍ പി.വി., ഷൈജു എം.
വിഷ്വല്‍ എഫക്ട്‌സ് : ശബരീഷ് ബാലസുബ്രഹ്മണ്യം ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്. വിഎഫ്എക്‌സ് പ്രൊഡ്യൂസര്‍: പ്രിയങ്ക ജയപ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അനുക്കുട്ടന്‍ ഏറ്റുമാനൂര്‍ സൗണ്ട് എഞ്ചിനിയർ: സാജൻ തോമസ്. അസി. എഞ്ചിനിയർ: ഫറൂഖ് അഹമ്മദലി. ഫിനാന്‍സ് കണ്‍ട്രോളര്‍: പുഷ്പ ചെന്നൈ. ഫിനാന്‍സ് മാനേജര്‍ : അനീഷ് വര്‍ഗീസ്. ഓഫീസ് അസിസ്റ്റന്റ്: ഗൗരീ ശങ്കര്‍. ലൊക്കേഷന്‍ മാനേജര്‍: സുരേഷ് ആതിരപ്പള്ളി. സ്റ്റുഡിയോ : ചിത്രാഞ്ജലി, ഇന്‍ സ്റ്റുഡിയോ മുംബൈ & വിസ്മയ് ഫിലിം സിറ്റി. പിആര്‍ഒ: വാഴൂര്‍ ജോസ്. മീഡിയാ എക്‌സിക്യൂട്ടീവ് : സിബി പടിയറ. ഡിജിറ്റൽ മാർക്കറ്റിങ്ങ്: റോജിൻ കെ റോയ് ( മൂവി റ്റാഗ്സ് )
Source link