INDIALATEST NEWS

മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനെടുത്ത കേസ് റദ്ദാക്കണം: അണ്ണാമലൈയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി

ചെന്നൈ ∙ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി അനിശ്ചിതമായി മാറ്റി. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം.
ഇതു തെറ്റാണെന്നും മതസൗഹാർദം തകർക്കാൻ അണ്ണാമലൈ ബോധപൂർവം ശ്രമിക്കുകയാണെന്നും കാണിച്ച് സേലം സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അണ്ണാമലൈ കോടതിയെ സമീപിച്ചത്.

English Summary:
Court reserve the verdict on Annamalai’s plea to quash Criminal Case


Source link

Related Articles

Back to top button