ഇസ്താംബൂൾ: അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ പ്രോക്ടർ ആൻഡ് ഗാംബിളിന്റെ തുർക്കിയിലെ ഫാക്ടറിയിൽ ആയുധധാരി തടവിലാക്കിയ ഏഴു ജീവനക്കാരെ പരിക്കുകളില്ലാതെ മോചിപ്പിച്ചു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസാ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് അക്രമി ഇസ്താംബൂളിലെ ഫാക്ടറിയിൽ ബന്ദിനാടകത്തിനു മുതിർന്നത്. ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് തോക്കുമായി ഫാക്ടറിയിൽ കയറി ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു.
അക്രമി ബാത്ത്റൂമിൽ കയറിയ സമയത്താണ് പോലീസ് ഓപ്പറേഷൻ നടത്തിയത്. ബന്ദികൾക്കും അക്രമിക്കും പരിക്കില്ല. അക്രമി ഇവിടത്തെ ജീവനക്കാരനല്ലെന്ന് പ്രോക്ടർ ആൻഡ് ഗാംബിൾ അറിയിച്ചു.
Source link