കറന്റ് അക്കൗണ്ട് പാക്കേജുമായി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഏഴു പുതിയ കറന്റ് അക്കൗണ്ട് ഉത്പന്നങ്ങളുള്ള സമഗ്ര പാക്കേജ് ആരംഭിച്ചു. ഓരോ കറന്റ് അക്കൗണ്ട് ഉത്പന്നവും വ്യത്യസ്ത ബിസിനസ് വിഭാഗങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനും ഉപയോക്താക്കളെ ശക്തീകരിക്കാനും കഴിയുംവിധം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരുടെയും ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബാങ്കിന്റെ ബ്രാന്‍ഡ് എന്ഡോഴ്സറുമായ ഷഫാലി വര്‍മയുടെയും സാന്നിധ്യത്തില്‍ എംഡിയും സിഇഒയുമായ ദേബദത്ത ചന്ദ് പുതിയ പാക്കേജ് പ്രകാശനം ചെയ്തു.
ബാങ്കിംഗ് ഇടപാടുകള്‍ ലളിതമാക്കുന്നതിന് അത്യാധുനിക കറന്റ് അക്കൗണ്ടുകളുടെ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുകയാണെന്ന് ദേബദത്ത ചന്ദ് പറഞ്ഞു.

Source link