റായ്പുർ: ഛത്തീസ്ഗഡിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനം കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാംദിനം മത്സരം അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സ് എന്ന നിലയിലാണ് കേരളം. നാല് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്.
കേരളത്തിനായി സച്ചിൻ ബേബി (91), ക്യാപ്റ്റൻ സഞ്ജു സാംസണ് (57 നോട്ടൗട്ട്), രോഹൻ പ്രേം (54) എന്നിവർ അർധസെഞ്ചുറി നേടി. സഞ്ജുവിന് ഒപ്പം വിഷ്ണു വിനോദാണ് (10) ക്രീസിൽ. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും പൂജ്യത്തിനു പുറത്തായിരുന്നു.
Source link