ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിലെങ്കിലും ജയിക്കാൻ കഴിയുമോ, സംശയമുണ്ട്‌: കോൺഗ്രസിനെ പരിഹസിച്ച് മമത


കൊൽക്കത്ത∙ കോൺഗ്രസിനെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്നായിരുന്നു മമത ബാനർജിയുടെ പരിഹാസം.
പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു മമത പ്രഖ്യാപിച്ച് ദിവസങ്ങൾക്കു പിന്നാലെയാണു കോൺഗ്രസിനെ പരിഹസിച്ച് മമത വീണ്ടും രംഗത്തെത്തിയത്. ബംഗാളിലെ മുർഷിദാബാദിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.

‘‘പൊതുതിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ 40 സീറ്റുകളിലെങ്കിലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല. നമ്മൾ ഇന്ത്യ സംഖ്യത്തിന്റെ  ഭാഗമാണ്. നിങ്ങൾ ബംഗാളിൽ വന്നു. എങ്കിൽ അതെങ്കിലും പറയുക. ഉദ്യോഗസ്ഥരിൽനിന്നാണ് ഞാനത് അറിഞ്ഞത്. എന്തിനാണ് ഇത്ര അഹങ്കാരം? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ യുപിയിലും ബനാറസിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പരാജയപ്പെടുത്തൂ.’’ – കോൺഗ്രസിനെ വിമർശിച്ച് മമത പറഞ്ഞു.


Source link
Exit mobile version