യാത്രയ്ക്കിടെ അമ്മയ്ക്കു പിറന്നാൾ സർപ്രൈസുമായി അനശ്വരയും ചേച്ചിയും

അമ്മ ഉഷ രാജന് പിറന്നാൾ സര്‍പ്രൈസുമായി അനശ്വര രാജനും സഹോദരി ഐശ്വര്യ രാജനും. വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണ് കാറിൽ നിന്നും അപ്രതീക്ഷിതമായി അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനവുമായി മക്കളെത്തിയത്. പിന്നീട് കാർ നിർത്തി പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
മനോഹര നിമിഷങ്ങളുടെ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി അനശ്വര പങ്കുവച്ചു. കേക്കും ബൊക്കയുമൊക്കെയായി നിരവധി സമ്മാനങ്ങളാണ് അമ്മയ്ക്കായി രണ്ടുമക്കളും കാത്തുവച്ചിരുന്നത്.
അതേസമയം, മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായ ‘നേരി’ലൂടെ തന്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് അനശ്വര രാജൻ. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിുല്‍ അവതരിപ്പിച്ചത്. ജയറാം ചിത്രമായ ‘ഓസ്‌ലറി’ലും നിർണായക കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്.
യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ഈ വർഷം അനശ്വര അരങ്ങേറ്റം കുറിച്ചു. മലയാളി ഫ്രം ഇന്ത്യ, ഗുരുവായൂരമ്പലനടയിൽ എന്നിവയാണ് അനശ്വരയുടെ പുതിയ പ്രോജക്ടുകൾ.
കണ്ണൂർ കരിവേലൂർ സ്വദേശിയാണ് അനശ്വര. അച്ഛൻ രാജൻ പയ്യടക്കത്ത്, അമ്മ ഉഷാ രാജൻ. ഏക സഹോദരി ഐശ്വര്യ രാജൻ.
English Summary:
Anaswara Rajan celebrated her mothers birthday
Source link