മീന വീണ്ടും കോളജിലേക്ക്; ‘ആനന്ദപുരം ഡയറീസ്’ ടീസർ


നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്തിറങ്ങി. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത്. കോളജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്ന് ടീസർ നൽകുന്ന സൂചന. 

എൽഎൽബി പഠനം പുനരാരംഭിക്കുന്ന അമ്മ കഥാപാത്രത്തെയാണ് മീന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇടം എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ. ജയനും മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സത്യമേവ ജയതേ, ഇന്നീ ജീവിതം എന്നീ ഗാനങ്ങളുടെ ലിറക്കൽ വിഡിയോ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ,ജാക്‌സൺ വിജയൻ എന്നിവർ ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. കെ.എസ്. ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് സിനിമയിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത്.

നീൽ പ്രൊഡക്‌ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമിക്കുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അപ്പു ഭട്ടതിരിയും ഷൈജാസ് കെ.എമ്മും ചേർന്നാണ് സിനിമയുടെ എഡിറ്റിങ്ങ് പൂർത്തിയാക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സത്യകുമാർ–പി. ശശികല, പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പ്രൊജക്ട് ഡിസൈനർ നാസ്സർ എം, കൊറിയോഗ്രാഫർ ബാബാ ഭാസ്‌കർ–സ്പ്രിങ്, കല സാബു മോഹൻ.

വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, മേക്കപ്പ് സിനൂപ് രാജ്–സജി കൊരട്ടി,  സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല കോളിൻസ് ലിയോഫിൽ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഉമേശ് അംബുജേന്ദ്രൻ, അസോഷ്യേറ്റ് ഡയറക്ടർ കിരൺ എസ്. മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോഷ്യേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ വന്ദന ഷാജു എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക‌ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫെബ്രുവരി അവസാന വാരത്തോടെ തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


Source link
Exit mobile version