തുടർച്ചയായി ആറാം ബജറ്റ്; അപൂർവ നേട്ടത്തിൽ മൊറാർജി, മൻമോഹൻ, യശ്വന്ത് എന്നിവർക്കൊപ്പം നിർമല

ന്യൂഡൽഹി ∙ ഇന്നലത്തെ ഇടക്കാല ബജറ്റോടെ തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച അപൂർവ നേട്ടത്തിൽ മൊറാർജി ദേശായി, മൻമോഹൻ സിങ്, യശ്വന്ത് സിങ് എന്നിവർക്കൊപ്പമെത്തി നിർമല സീതാരാമൻ. എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് സി.ഡി.ദേശ്മുഖിന്റെ പേരിലാണ്. 1951 മുതൽ 56 വരെ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ 7 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് മൊറാർജി ദേശായിക്കു തന്നെയാണ്: 10. 
നിർമല സീതാരാമൻ അവതരിപ്പിച്ച ഏറ്റവും ഹ്രസ്വമായ ബജറ്റാണിത്: 56 മിനിറ്റ്. ഏറ്റവും ദൈർഘ്യമേറിയത് 2020 ൽ ആയിരുന്നു: 160 മിനിറ്റ്. 1977ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിലെ ധനമന്ത്രി എച്ച്.എം.പട്ടേൽ അക്കൊല്ലം അവതരിപ്പിച്ച ഇടക്കാല ബജറ്റാണ് ഏറ്റവും ചെറിയ  ബജറ്റ് പ്രസംഗം; വെറും 800 വാക്കുകൾ.

English Summary:
6th union budget in a row; Nirmala Sitharaman along with Morarji, Manmohan and Yashwant in the rare achievement


Source link
Exit mobile version