സെമിക്കായി കൗമാര ഇന്ത്യ
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ സൂപ്പർ സിക്സിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിൽ. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ. സെമി ഫൈനൽ ടിക്കറ്റ് ഏകദേശം ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, നേപ്പാൾ ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ 200ൽ അധികം റണ്‍സിന്റെ ജയം നേടി ചരിത്രം കുറിച്ചാണ് നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ നിൽക്കുന്നത്.
അയർലൻഡിനും യുഎസ്എയ്ക്കും എതിരേ 201 റണ്‍സിനും ന്യൂസിലൻഡിനെതിരേ 214 റണ്‍സിനുമായിരുന്നു ഇന്ത്യൻ കൗമാര സംഘത്തിന്റെ ജയം. ന്യൂസിലൻഡിന് എതിരായത് സൂപ്പർ സിക്സ് റൗണ്ടിലായിരുന്നു. അയർലൻഡിനും യുഎസ്എയ്ക്കും എതിരായ വൻജയം ഗ്രൂപ്പ് എയിലും.
Source link