വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി
കൊച്ചി: രാജ്യത്ത് പാചകവാതക വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 1924.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ ഓരോ മാസവും ആദ്യമാണു പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പാചക വാതക വിലയിൽ ഓരോ സംസ്ഥാനത്തും വ്യത്യാസമുണ്ട്. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുന്നതിനിടെയാണ് രാജ്യത്തു വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചത്. കഴിഞ്ഞ നവംബറിലും വാണിജ്യ പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഒക്ടോബറിലും വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു.
ഒക്ടോബറില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയായിരുന്നു കൂട്ടിയത്. ഇതിനുപിന്നാലെയാണ് നവംബറിലും ഇപ്പോള്‍ ഫെബ്രുവരിയിലും വര്‍ധനവുണ്ടായിരിക്കുന്നത്. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. സെപ്റ്റംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു.

Source link