WORLD

പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ ടിടിപിക്ക് അൽ ഖ്വയ്ദ, താലിബാൻ പിന്തുണ


ടെ​​​ഹ്റാ​​​ൻ: നി​​​രോ​​​ധി​​​ത തെ​​​ഹ്‌​​​രിക് ഇ ​​​താ​​​ലി​​​ബാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ (ടി​​​ടി​​​പി) ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യ്ക്കു പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​നു പു​​​റ​​​മേ അ​​​ൽ ഖ്വ​​​യ്‌​​​ദ​​​യി​​​ൽ​​നി​​​ന്നും മ​​​റ്റ് തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നും പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​സ​​​ഭ​​​യു​​​ടെ സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ലി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ദ്ധ​​​രി​​​ച്ച് ഡോ​​​ൺ ന്യൂ​​​സ് ആ​​​ണ് ഇ​​ക്കാ​​ര്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ആ​​​യു​​​ധ​​​ങ്ങ​​​ളും യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും മാ​​​ത്ര​​​മ​​​ല്ല, ടി​​​ടി​​​പി​​​യു​​​ടെ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള സ​​​ജീ​​​വ പി​​​ന്തു​​​ണ​​​യാ​​​ണ് ഈ ​​​ഭീ​​​ക​​​ര​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന വ​​​ലി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ടി​​​ടി​​​പി​​​ക്കെ​​​തി​​​രേ അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​ൻ‌‌‌ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ ഇ​​​സ്‌​​​ലാ​​​മാബാ​​​ദ് ആ​​​വ​​​ർ​​​ത്തി​​​ച്ച് നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ടി​​​ടി​​​പി​​​യോ​​​ട് അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​ന്‍റെ മൃ​​​ദു​​​സ​​​മീ​​​പ​​​നം ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​ക്കി. ടി​​​ടി​​​പി​​​യെ നേ​​​രി​​​ടാ​​​നു​​​ള്ള കാ​​​ബൂ​​​ളി​​​ന്‍റെ വി​​​മു​​​ഖ​​​ത ത​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ​​സു​​​ര​​​ക്ഷ​​​യ്ക്കു​​​ള്ള ഭീ​​​ഷ​​​ണി​​​യാ​​​യാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ കാ​​​ണു​​​ന്ന​​​ത്. കാ​​​ര്യ​​​മാ​​​യ ത‌​​​ട​​​സ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ നി​​​ര​​​വ​​​ധി ടി​​​ടി​​​പി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ പാ​​​ക് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. ടി​​​ടി​​​പി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​നി​​​ൽ​​നി​​​ന്നു സ​​​ഹാ​​​യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തു താ​​​ലി​​​ബാ​​​നും ടി​​​ടി​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


Source link

Related Articles

Back to top button