ബാലികയുടെ തലയറുത്തു; അമ്മാവൻ അറസ്റ്റിൽ
മാൾഡ (ബംഗാൾ) ∙ 3 ദിവസമായി കാണാനില്ലാതിരുന്ന പതിനൊന്നുകാരിയുടെ ശിരസ്സറ്റ മൃതദേഹം മാൾഡ നഗരത്തിൽ കണ്ടെത്തി. കൊലപാതകത്തിനു പിന്നിൽ പെൺകുട്ടിയുടെ അമ്മാവനാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനു മുൻപു പീഡനം നടന്നതായും പൊലീസ് സംശയിക്കുന്നു.
പെൺകുട്ടിയുടെ പിതാവ് പരസ്യമായി പലതവണ പരിഹസിക്കുകയും മർദിക്കുകയും ചെയ്തതിനു പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിന് 50 മീറ്റർ അകലെനിന്നു പിന്നീട് ശിരസ്സും പൊലീസ് കണ്ടെത്തി.
ജനുവരി 29ന് കാണാതായ പെൺകുട്ടി 27 കാരനായ പ്രതിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതിക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് മാൾഡ നഗരത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. കടകൾ അടഞ്ഞുകിടന്നു.
Source link