Site icon onlinekeralanews.com

കയ്യിൽ കുപ്പിച്ചില്ലും ബ്ലെയിഡും, വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം; യുവാവിനെ സാഹസികമായി താഴെയിറക്കി


കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. ഇതോടെ പൊലീസും ഫയർഫോഴ്‌സുമെത്തി ബലം പ്രയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്.കല്ല്, കുപ്പിച്ചിലുകൾ, ബ്ലെയ്‌ഡ് എന്നിവ കയ്യിൽവച്ചുകൊണ്ടാണ് സൈനുദ്ദീൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. അനുനയ നീക്കത്തിൽ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറി പിടികൂടി താഴെയിറക്കുകയായിരുന്നു.


Source link

Exit mobile version