10,000 ഇന്ത്യൻ തൊഴിലാളികൾ ഉടൻ ഇസ്രയേലിലേക്ക്
ജറൂസലെം: ഇന്ത്യയിൽനിന്ന് 10,000 നിർമാണത്തൊഴിലാളികൾ ഉടൻ ഇസ്രയേലിലെത്തും. ആഴ്ചയിൽ 700 മുതൽ 1000 പേരടങ്ങുന്ന ബാച്ചുകളായിട്ടാണ് ഇന്ത്യക്കാർ ഇസ്രയേലിലെത്തുക. ആദ്യബാച്ച് അടുത്തയാഴ്ച പുറപ്പെടും. ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ(ഐബിഎ) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് ഇസ്രയേലിൽ കടുത്ത തൊഴിലാളിക്ഷാമമാണ്.
പലസ്തീനിയൻ തൊഴിലാളികൾക്ക് ഇസ്രയേൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. യുദ്ധത്തെത്തുടർന്ന് ആയിരക്കണക്കിന് വിദേശ തൊഴിലാളികൾ ഇസ്രയേൽ വിട്ടിരുന്നു.
Source link