ചൈനയിൽ പുതിയ രൂപത


വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർപാപ്പ കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ വെ​​​യ്ഫാം​​​ഗ് ന​​​ഗ​​​രം കേ​​​ന്ദ്ര​​​മാ​​​ക്കി പു​​​തി​​​യ രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച വെ​​​യ്ഫാം​​​ഗി​​​ലെ ക്വി​​​ൻ​​​ഷൗ​​​വി​​​ൽ ന​​​ട​​​ന്ന തി​​​രു​​​ക്ക​​​ർ​​മ​​ങ്ങ​​​ളി​​​ൽ ഫാ. ​​​ആ​​​ന്‍റ​​​ണി സ​​​ൺ വെ​​​ൻ​​​ജു​​​ൻ രൂ​​​പ​​​ത​​​യു​​​ടെ ആ​​​ദ്യ​​​ബി​​​ഷ​​​പ്പാ​​​യി സ്ഥാ​​​ന​​​മേ​​​റ്റു. പു​​​തി​​​യ രൂ​​​പ​​​ത സ്ഥാ​​​പി​​​ക്കാ​​​നും ബി​​​ഷ​​​പ്പി​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​മു​​​ള്ള തീ​​​രു​​​മാ​​​നം 2023 ഏ​​​പ്രിൽ 20ന് ​​​മാ​​​ർ​​​പാ​​​പ്പ കൈ​​​ക്കൊ​​​ണ്ട​​​താ​​​ണെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. 1931ൽ ​​​പീയൂസ് പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ്ഥാ​​​പി​​​ച്ച യി​​​ദു​​​ഷി​​​യാ​​​ൻ അ​​​പ്പ​​​സ്തോ​​​ലി​​​ക പ്രി​​​ഫെ​​​ക്ച​​​ർ റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​തി​​​യ രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ പു​​​ന​​​ർ നി​​​ർ​​​ണ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന രൂപ​​​താ അ​​​തി​​​ർ​​​ത്തി അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് വ​​​ത്തി​​​ക്കാ​​​ന്‍റെ ന​​​ട​​​പ​​​ടി. രൂ​​​പ​​​താ അ​​​തി​​​ർ​​​ത്തി​​​വി​​​ഷ​​​യം ചൈ​​​ന​​​യ്ക്കും വ​​​ത്തി​​​ക്കാ​​​നും ഇ​​​ട​​​യി​​​ലെ പ്ര​​​ധാ​​​ന ത​​​ർ​​​ക്ക​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. ആ​​​റാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ വ്യാ​​​പ്തി​​​യു​​​ള്ള പു​​​തി​​​യ രൂ​​​പ​​​ത​​​യി​​​ൽ ആ​​​റാ​​​യി​​​രം ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ത്ത് വൈ​​​ദി​​​ക​​​രും ആ​​​റ് ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​മു​​​ണ്ട്.


Source link

Exit mobile version