തിരിച്ചടി തീരുമാനിച്ചെന്ന് ജോ ബൈഡൻ


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജോ​​​ർ​​​ദാ​​​നി​​​ലെ സൈ​​​നി​​​കതാ​​​വ​​​ള​​​ത്തി​​​ൽ മൂ​​​ന്നു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​ൻ യു​​​എ​​​സ് ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. എ​​​ങ്ങ​​​നെ തി​​​രി​​​ച്ച​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ക്ഷേ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ അ​​​ദ്ദേ​​​ഹം കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യു​ധ​സം​ഘ​ങ്ങ​ളെ​യും ക​മാ​ൻ​ഡ​ർ​മാ​രെ​യും ആ​ക്ര​മി​ക്കാ​നു​ള്ള പ​ദ്ധ​തി അ​മേ​രി​ക്ക​ൻ നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം, അ​മേ​രി​ക്ക ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​നും ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. ഇ​​​തി​​​നി​​​ടെ, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഇ​​​റാ​​​ക്കി സാ​​​യു​​​ധ സം​​​ഘ​​​ട​​​ന ക​​​തെ​​​യ്ബ് ഹി​​​സ്ബു​​​ള്ള അ​​​റി​​​യി​​​ച്ചു.

ജോ​​​ർ​​​ദാ​​​നി​​​ൽ മൂ​​​ന്നു യു​​​എ​​​സ് സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് ഈ ​​​സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്നു കരുതുന്നു. ഇ​​​സ്‌​​​ലാ​​​മി​​​ക് റ​​​സി​​​സ്റ്റി​​​ൻ​​​സ് ഓ​​​ഫ് ഇ​​​റാ​​​ക്ക് എ​​​ന്ന ഗ്രൂ​​​പ്പാ​​​ണു സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ക​​​തെ​​​യ്ബ് ഹി​​​സ്ബു​​​ള്ള അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ഇ​​​റാ​​​ക്കി സ​​​ർ​​​ക്കാ​​​രി​​നു കൂ​​​ടു​​​ത​​​ൽ നാ​​​ണ​​​ക്കേ​​​ട് ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ള​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് ക​​​ത്തെ​​​യ്ബ് ഹി​​​സ്ബു​​​ള്ള നേ​​​താ​​​വ് അ​​​ബു ഹു​​​സെ​​​യ്ൻ അ​​​ൽ ഹ​​​മി​​​ദാ​​​വി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.


Source link

Exit mobile version