ബജറ്റ്ചരിത്രം: നാൾവഴികൾ

1947ൽ ആർ.കെ. ഷണ്മുഖം ചെട്ടി അവതരിപ്പിച്ച സ്വതന്ത്രഇന്ത്യയുടെ ആദ്യ ബജറ്റിൽനിന്നു രാജ്യം ബഹുദൂരം മുന്നോട്ടുകുതിച്ചിരിക്കുന്നു. വൈ.ബി. ചവാന്റെ 1973ലെ കറുത്ത ബജറ്റ്, പി. ചിദംബരത്തിന്റെ 1997ലെ സ്വപ്ന ബജറ്റ് എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾ രാജ്യം കണ്ടു. ഇന്ത്യയുടെ സാന്പത്തിക ചരിത്രത്തിലേക്ക് ബജറ്റുകൾ നൽകിയ നിർണായക സംഭാവനകൾ വിസ്മരിക്കുക വയ്യ. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതു തെരഞ്ഞെടുപ്പിനു മുന്പുള്ള അവസാന ബജറ്റ് അവതരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ കഴിഞ്ഞ കാലത്തെ ബജറ്റുകളിലേക്ക് ഒരെത്തിനോട്ടം. ബജറ്റ് അവതാരകർ സ്വാതന്ത്ര്യത്തിനുശേഷം 89 കേന്ദ്ര ബജറ്റുകളുണ്ടായി. ഇതിൽ 12 എണ്ണം ഇടക്കാല ബജറ്റുകളായിരുന്നു. രാജ്യത്തിന്റെ തൊണ്ണൂറാമത്തെയും തന്റെ ആറാമത്തെയും ബജറ്റാണു നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. 10 ബജറ്റ് മേശപ്പുറത്തുവച്ച മൊറാർജി ദേശായിയാണ് എണ്ണത്തിൽ മുന്പൻ. ഒന്പതു ബജറ്റുകളുമായി കോണ്ഗ്രസിന്റെ പി. ചിദംബരം രണ്ടാമത്. സ്വാതന്ത്ര്യത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റുകളിൽ 75 ശതമാനവും കോണ്ഗ്രസിന്റായിരുന്നു. ബിജെപി 19 ശതമാനത്തിന്റെ ഉടമകളായി. വലുതും ചെറുതും 1991ലെ മൻമോഹൻ സിംഗിന്റെ ബജറ്റിൽ 18,650 വാക്കുകളാണ് ഉണ്ടായിരുന്നത്. വാക്യത്തിന്റെ അടിസ്ഥാനത്തിൽ ഇതാണ് ഏറ്റവും വലുത്. എന്നാൽ, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റിന്റെ ഉടമ നിർമല സീതാരാമനാണ്. 2020ൽ അവർ നടത്തിയ ബജറ്റ് പ്രസംഗം രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടു. 1977ൽ മൊറാർജി ദേശായ് സർക്കാരിൽ ധനമന്ത്രിയായിരുന്ന ഹിരുഭായ് എം. പട്ടേലിന്റെ പേരിലാണുദൈർഘ്യം കുറഞ്ഞ ബജറ്റിന്റെ റിക്കാർഡ്. വെറും 800 വാക്കുകളാണ് പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്. കമ്മിക്കഥ സർക്കാരിന്റെ സാന്പത്തികസ്ഥിതി അളക്കുന്ന ധനക്കമ്മി കണക്കുകൾ കാലംമാറും തോറും വലിയ ഏറ്റക്കുറച്ചിലുകൾ നേരിട്ടു. തുടക്കകാലത്ത് ചെലവു കുറച്ചതിനാൽ ജിഡിപിയുടെ അഞ്ചു ശതമാനത്തിനു താഴെയായിരുന്നു ധനക്കമ്മി. എന്നാൽ, 1980ൽ സബ്സിഡികളിലേക്കും ക്ഷേമത്തിലേക്കും സർക്കാർ ചുവടുമാറ്റിയപ്പോൾ ധനക്കമ്മി 8.3 ശതമാനമായി ഉയർന്നു. 1991ലെ സാന്പത്തിക പരിഷ്കാരങ്ങൾ ധനക്കമ്മി കുറയാൻ കാരണമായി. 2003ൽ കേന്ദ്രം പാസാക്കിയ പ്രത്യേകനിയമം 2007-08 സാന്പത്തിക വർഷത്തോടെ ധനക്കമ്മി മൂന്നു ശതമാനത്തിനു താഴെയാക്കുന്നതിനുള്ള പാത തെളിച്ചു. 2020-21 കാലത്ത് കോവിഡ് ചതിച്ചപ്പോൾ ധനക്കമ്മി 9.2 ശതമാനമായി വർധിച്ചു. നിലവിൽ, 2025-26 സാന്പത്തിക വർഷത്തോടെ ധനക്കമ്മി 4.5 ശതമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ, മൂന്നു ശതമാനമെന്ന ലക്ഷ്യം വളരെയകലെയും.
ഇടക്കാലാശ്വാസം പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതു വരെയുള്ള ചെലവുകൾക്കായാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. സർക്കാരുകൾ മാറിമാറി വന്ന 2000ൽ നാല് ഇടക്കാല ബജറ്റുകളുണ്ടായി. ധനമന്ത്രിമാർ പ്രധാനമന്ത്രിമാർ മൂന്നു തവണയാണു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്; 1958ൽ ജവഹർലാൽ നെഹ്റു, 1970ൽ ഇന്ദിരാ ഗാന്ധി, 1987ൽ രാജീവ് ഗാന്ധി. മൂന്നു തവണയും ധനമന്ത്രിമാർ രാജിവച്ചതാണ് പ്രധാനമന്ത്രിയുടെ ബജറ്റവതരണത്തിനു കാരണമായത്. 1948ൽ 36 ദിവസവും 1956ൽ 37 ദിവസവും നെഹ്റു ധനമന്ത്രിസ്ഥാനം വഹിച്ചു. എന്നാൽ, ബജറ്റവതരണമുണ്ടായില്ല. അന്നും ഇന്നും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ബജറ്റിൽ വരുമാനത്തിന്റെ 80 ശതമാനവും നികുതിയിലൂടെ ശേഖരിക്കാനാണു സർക്കാർ ലക്ഷ്യമിട്ടത്. ഇന്ത്യ-പാക് വിഭജനം കാരണം അന്ന് ബജറ്റിന്റെ 70 ശതമാനവും പ്രതിരോധത്തിനായി ചെലവഴിക്കേണ്ടിവന്നു. ഇന്ന്, പ്രതിരോധച്ചെലവ് ബജറ്റിന്റെ എട്ടു ശതമാനത്തിലേക്കു ചുരുങ്ങി. മൻമോഹന്റെ ചരിത്രബജറ്റ് 1991 ജൂലൈ 24ന് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യയുടെ സാന്പത്തിക വളർച്ചയ്ക്കു വഴിയൊരുക്കിയത്. സോവ്യറ്റ് പ്രതിസന്ധി, ഇരട്ടയക്ക പണപ്പെരുപ്പം, സാന്പത്തികത്തകർച്ചയുടെ വക്കിലെത്തിച്ച അമിത ഇറക്കുമതി എന്നിങ്ങനെ നിരവധി പ്രതിസന്ധികൾ നേരിട്ട കാലത്ത് മൻമോഹൻ അവതരിപ്പിച്ച ബജറ്റ് ധീരമായ ഒരു ചുവടുവയ്പായിരുന്നു. അന്ന്, 2,500 കോടി മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യശേഖരം. രണ്ടാഴ്ചത്തെ ഇറക്കുമതിക്കു പോലും ഈ തുക തികയാത്ത സ്ഥിതി. മൂന്നു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുന്പോൾ മൻമോഹന്റെ ബജറ്റ് ഇന്ത്യയുടെ തലവര തിരുത്തിക്കുറിച്ചെന്നു തിരിച്ചറിയാം.

Source link