സെൽഫി എടുക്കുന്നതിനിടെ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; വിമർശനം
ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ അതിരുവിടുമ്പോൾ ക്ഷമ നഷ്ടപ്പെടുന്ന താരങ്ങളുടെ വിഡിയോ പലപ്പോഴും ൈവറലാകാറുണ്ട്. അത്തരത്തില്‍, ബോളിവുഡ് നടൻ ബോബി ഡിയോളിനു നേരെയുള്ള ആരാധികയുടെ അതിരുവിട്ട സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെൽഫി എടുക്കുന്നതിനിടെ അനുവാദമില്ലാതെ ബോബിയെ ചുംബിക്കുന്ന ആരാധികയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പാപ്പരാസികളുമൊത്തുള്ള പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു ആരാധിക ബോബി ഡിയോളിനോട് സെല്‍ഫി ആവശ്യപ്പെട്ടു. സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ താരത്തിന്റെ കവിളില്‍ ആരാധിക ചുംബിക്കുകയായിരുന്നു. ഇതില്‍ താരം അമ്പരന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ആരാധികയ്ക്കു നേരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
അതേസമയം, ‘അനിമൽ’ സിനിമയുടെ ഗംഭീര വിജയത്തോടെ ബോബി ഡിയോളിനെ തേടി കൈനിറയെ ചിത്രങ്ങളാണ് എത്തുന്നത്. സൂര്യ നായകനാകുന്ന കങ്കുവയിൽ ബോബി ഡിയോള്‍ ആണ് വില്ലൻ. ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. ഉധിരന്‍ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലും ബോബി ഡിയോൾ അഭിനയിക്കുന്നുണ്ട്. നടന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാകും ഈ സിനിമ.
English Summary:
Netizens express anger after a female fan kisses Bobby Deol while taking a selfie
Source link