ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 3 സുരക്ഷാഭടന്മാർക്ക് വീരമൃത്യു

റായ്പുർ ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 3 സുരക്ഷാസൈനികർക്ക് വീരമൃത്യു. 14 സൈനികർക്കു പരുക്കേറ്റു. ബിജാപ്പുർ ജില്ലയിലെ തെൽക്കഗുഡം ഗ്രാമത്തിലാണു തിരച്ചിൽ നടത്തുകയായിരുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിനു (സിആർപിഎഫ്) നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ചയാണ് ഇവിടെ പുതിയ ക്യാംപ് തുടങ്ങിയത്. മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടക്കുന്നു.
മാവോയിസ്റ്റ് തിരച്ചിലിനായി രൂപം കൊടുത്ത സിആർപിഎഫ് കോബ്ര വിഭാഗത്തിലെ കമാൻഡോകളായ എസ്. ദേവൻ, പവൻകുമാർ, ലംബോധർ സിൻഹ എന്നിവരാണു വീരമൃത്യു വരിച്ചത്. പരുക്കേറ്റവരെ റായ്പുരിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളുടെ നില അതീവഗുരുതരമാണ്. ഈ മേഖലയിൽ 2021 ഏപ്രിലിൽ നടന്ന ഏറ്റുമുട്ടലിൽ 23 സിആർപിഎഫ് ഭടൻമാർ വീരമൃത്യു വരിച്ചിരുന്നു.

English Summary:
Maoist attack in Chhattisgarh


Source link
Exit mobile version