ലക്നോ: അണ്ടർ 23 വനിതാ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ കേരളത്തിനു വിജയം. മഹാരാഷ്ട്രയെ 39 റൺസിനു കേരളം പരാജയപ്പെടുത്തി. കേരളത്തിന്റെ 123 റണ്‍ പിന്തുടർന്ന മഹാരാഷ്ട്രയുടെ ഇന്നിംഗ്സ് 84 റണ്ണിൽ അവസാനിച്ചു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ടോസ് നേടിയ കേരള ക്യാപ്റ്റൻ സി.എം.സി. നജ്ല ബാറ്റിംഗ് തെരഞ്ഞെടുത്തു. കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ഓപ്പണർ എം.പി. വൈഷ്ണ പൂജ്യത്തിനു പുറത്തായി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അലീന സുരേന്ദ്രൻ (67 പന്തിൽ 35 റണ്‍), ക്യാപ്റ്റൻ നജ്ല (30 പന്തിൽ 27), വാലറ്റത്ത് സൂര്യ സുകുമാർ (16 പന്തിൽ 18) ചെറുത്തുനിൽപ്പാണ് കേരളത്തെ 100 കടത്തിയത്.
മഹാരാഷ്ട്രയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരയും വാലറ്റവും വീണതോടെ 31.5 ഓവറിൽ 84 റണ്ണിൽ ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി ടി.പി. അജന്യ, സി.കെ. നന്ദന എന്നിവർ രണ്ടും അലീന സുരേന്ദ്രൻ ഒരു വിക്കറ്റും വീഴ്ത്തി.
Source link