SPORTS

വനിതാ ക്രിക്കറ്റ്: കേ​​​​ര​​​​ള​​​​ത്തി​​​​നു ജ​​​​യം


ല​​​​ക്നോ: അ​​​​ണ്ട​​​​ർ 23 വ​​​​നി​​​​താ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ട്രോ​​​​ഫി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു വി​​​​ജ​​​​യം. മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​യെ 39 റ​​​​ൺ​​​​സി​​​​നു കേ​​​​ര​​​​ളം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ 123 റ​​​​ണ്‍ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​​​യു​​​​ടെ ഇ​​​​ന്നിം​​​​ഗ്സ് 84 റ​​​​ണ്ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചു. ഏ​​​​കാ​​​​ന ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രം. ടോ​​​​സ് നേ​​​​ടി​​​​യ കേ​​​​ര​​​​ള ക്യാ​​​​പ്റ്റ​​​​ൻ സി.​​​​എം.​​​​സി. ന​​​​ജ്‌ല ​​​​ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കേ​​​​ര​​​​ള​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു. ഓ​​​​പ്പ​​​​ണ​​​​ർ എം.​​​​പി. വൈ​​​​ഷ്ണ പൂ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്താ​​​​യി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യ കേ​​​​ര​​​​ള​​​​ത്തെ അ​​​​ലീ​​​​ന സു​​​​രേ​​​​ന്ദ്ര​​​​ൻ (67 പ​​​​ന്തി​​​​ൽ 35 റ​​​​ണ്‍), ക്യാ​​​​പ്റ്റ​​​​ൻ ന​​​​ജ്‌ല (30 ​​​​പ​​​​ന്തി​​​​ൽ 27), വാ​​​​ല​​​​റ്റ​​​​ത്ത് സൂ​​​​ര്യ സു​​​​കു​​​​മാ​​​​ർ (16 പ​​​​ന്തി​​​​ൽ 18) ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പാ​​​​ണ് കേ​​​​ര​​​​ള​​​​ത്തെ 100 ക​​​​ട​​​​ത്തി​​​​യ​​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യ്ക്ക് ഭേ​​​​ദ​​​​പ്പെ​​​​ട്ട തു​​​​ട​​​​ക്കം ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ധ്യ​​​​നി​​​​ര​​​​യും വാ​​​​ല​​​​റ്റ​​​​വും വീ​​​​ണ​​​​തോ​​​​ടെ 31.5 ഓ​​​​വ​​​​റി​​​​ൽ 84 റ​​​​ണ്ണി​​​​ൽ ഇ​​​​ന്നിം​​​​ഗ്സ് അ​​​​വ​​​​സാ​​​​നി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ടി.​​​​പി. അ​​​​ജ​​​​ന്യ, സി.​​​​കെ. ന​​​​ന്ദ​​​​ന എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ടും അ​​​​ലീ​​​​ന സു​​​​രേ​​​​ന്ദ്ര​​​​ൻ ഒ​​​​രു വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി.


Source link

Related Articles

Back to top button