കോഹ്ലി വരുമോ?

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്കു പരിക്കേറ്റ കെ.എൽ. രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പകരക്കാരെ കണ്ടെത്തിയ ബിസിസിഐ ശേഷിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കും. അടുത്ത മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്പോൾ വിരാട് കോഹ്ലി തിരിച്ചെത്തുമോയെന്ന ചോദ്യമാണ് ഉയരുന്നത്. വ്യക്തിഗത കാരണങ്ങളെത്തുടർന്ന് രണ്ടു മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന മുൻ ഇന്ത്യൻ നായകന്റെ തിരിച്ചുവരവിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഒരു അറിയിപ്പും നടത്തിയിട്ടില്ല. സങ്കീർണമായ വ്യക്തിപരമായ കാര്യത്തിലാണ് കോഹ്ലിയെന്നാണു കരുതുന്നത്. സോഷ്യൽ മീഡിയയിൽനിന്ന് അകന്നു നിൽക്കുന്ന മുൻ ഇന്ത്യൻ നായകൻ ഒന്നും വ്യക്തമാക്കിയിട്ടില്ല.
കോഹ്ലി തിരിച്ചുവരുന്നതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നാണു ബിസിസിഐയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. കോഹ്ലി മാറിനിൽക്കുന്നതിനു പിന്നാലെ രാഹുലിന്റെയും ജഡേജയുടെയും പരിക്ക് ആദ്യമത്സരത്തിൽ തോറ്റ ഇന്ത്യക്കു തിരിച്ചടിയായിരിക്കുകയാണ്. രാഹുലിന്റെ പരിക്ക് ഗുരുതരമല്ലെന്നും പരന്പരയിൽ പിന്നീടു ചേരുമെന്നാണു വിവരം. എന്നാൽ, ജഡേജയുടെ പരിക്ക് ഗുരുതരമാണ്. പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതകളുമുണ്ട്.
Source link