വെസ്റ്റ് ബാങ്ക് ആശുപത്രിയിൽ സൈനിക റെയ്ഡ്; മൂന്നു ഭീകരരെ വധിച്ചു


ജ​​​റൂ​​​സ​​​ലെം: ഇ​​​സ്രേ​​​ലി സേ​​​ന അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ ഇ​​​ബ്ൻ സീ​​​ന ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ര​​​ഹ​​​സ്യ റെയ്ഡ് ന​​​ട​​​ത്തി മൂ​​​ന്നു തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ വ​​​ധി​​​ച്ചു. പ​​​ല​​​സ്തീ​​​ൻ ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദ് സം​​​ഘ​​​ട​​​ന​​​യി​​​ലെ ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ളും ഹ​​​മാ​​​സി​​​ന്‍റെ ഒ​​​രു പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​നി​​​ത​​​ക​​​ള​​​ട​​​ക്കം പ​​​ത്തം​​​ഗ ഇ​​​സ്രേ​​​ലി സൈ​​​നി​​​കസം​​​ഘം ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും വേ​​​ഷ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സൈ​​​നി​​​ക​​​ർ ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി ഇ​​​ട​​​നാ​​​നാ​​​ഴി​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഒ​​​രാ​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സൈ​​​ന്യം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ള്ളി​​​ൽ കൂ​​​ട്ട​​​ക്കൊ​​​ല ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ആ​​​രോ​​​പി​​​ച്ചു. ര​​​ണ്ടു പേ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഒ​​​രാ​​​ൾ ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​നം മു​​​ത​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​താ​​​ണെ​​​ന്നും ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദ് സം​​​ഘ​​​ട​​​ന പ​​​റ​​​ഞ്ഞു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു​​​ശേ​​​ഷം ഇ​​​സ്രേ​​​ലി സേ​​​ന വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ 357 പ​​​ല​​​സ്തീ​​​നി​​​ക​​​ളെ വ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ധി​​​നി​​​വേ​​​ശ ഇ​​​സ്രേ​​​ലി​​​ക​​​ൾ കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴു പാ​​​ല​​​സ്തീ​​​ൻ​​​കാ​​​രെ കൊ​​​ന്നു. പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ത്ത് ഇ​​​സ്രേ​​​ലി​​​ക​​​ളെ​​​യും വ​​​ധി​​​ച്ചു.


Source link

Exit mobile version