WORLD

‘ഇന്ത്യന്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയൂ…’; മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാര്‍ട്ടി നേതാവ്


മാലെ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ജുമൂരി പാര്‍ട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഖാസിം ഇബ്രാഹിം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.’ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയല്‍രാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ നമ്മള്‍ സംസാരിക്കാന്‍ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇക്കാര്യം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിന്‍ നിരോധിച്ച് ഉത്തരവിറക്കിയതും. ഈ ഉത്തരവ് പിന്‍വലിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തിനാണ് നഷ്ടം. അതുണ്ടാകാന്‍ പാടില്ല. അതിനാല്‍ അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ മുയിസുവിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം പ്രസിഡന്റ് മുയിസു ചൈന സന്ദര്‍ശനത്തിന് ശേഷം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു’, ഖാസിം ഇബ്രാഹിം പറഞ്ഞു.


Source link

Related Articles

Back to top button