സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അഭിനയിക്കുന്ന സിനിമ വരുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നായകനായുള്ള റുഷിന്റെ അരങ്ങേറ്റം. സംവിധായകന്റെ കഥയ്ക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.
ഫൈനൽസ് എന്ന സിനിമയ്ക്കു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമിക്കുന്നത്. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം സാബുറാം.ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.
അബു സലിം ഈ ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, സൂര്യ
കൃഷ്, ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് ഹരി കാട്ടാക്കട. പ്രൊഡക്‌ഷൻ കൺട്രോളർ-മുരുകൻ.എസ്. പിആർഓ വാഴൂർ ജോസ്.
മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവർക്കൊപ്പം ഷാജി കൈലാസും ആനിയും
ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ ‘താക്കോൽ’ എന്ന സിനിമയിലൂടെയായിരുന്നു റുഷിന്റെ അഭിനയ അരങ്ങേറ്റം. ചിത്രത്തിലെ റുഷിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടി. അതേസമയം റുഷിന്റെ ജ്യേഷ്ഠനായ ജഗൻ ഷാജി കൈലാസ് അച്ഛന്റെ പാത പിന്തുടരുകയാണ്. ജഗൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. സിജു വിൽസൻ നായകനായ ചിത്രം ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനു തയാറെടുക്കുകയാണ്.
English Summary:
Rushin Shaji kailas debut movie as a hero
Source link