ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ. തിങ്കളാഴ്ചയാണ് പാക് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022 ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.2023 ഡിസംബറില്‍ അദിയാല ജില്ലാ ജയിലില്‍ കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചിരുന്നു. ഡിസംബര്‍ 13 ന് ഇമ്രാന്‍ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. ഇവര്‍ക്കു വേണ്ടി ഹാജരാകേണ്ട മുന്‍അഭിഭാഷകര്‍ കോടതിയില്‍ കൃത്യമായി എത്തിച്ചേരാത്തതിനാല്‍ പുതിയ അഭിഭാഷകരെ കേസില്‍ നിയമിച്ചിരുന്നു. പ്രോസിക്യൂഷനോടൊപ്പം പ്രതിഭാഗവും സര്‍ക്കാരിന്റെ പക്ഷത്താണെന്ന് ആരോപിച്ച ഇമ്രാന്‍ ഖാന്‍ വിചാരണയെ ‘തമാശ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Source link