രസകരമായ സംസാരശൈലി കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുന്ന ആറു രാശിക്കാർ
രസകരമായ സംസാരശൈലി കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് എല്ലാവർക്കും ലഭിക്കണമെന്നില്ല. എന്നാൽ ചില രാശിക്കാർക്കു തങ്ങൾക്കു ചുറ്റിലും നിൽക്കുന്നവരെ നർമസംഭാഷണങ്ങളിലൂടെ രസിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്നറിയേണ്ടേ?
തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): മറ്റുള്ളവരെചിരിപ്പിക്കാനും രസിപ്പിക്കാനുമായി എന്ത് കാര്യത്തിലേർപ്പെടാനും ഈ രാശിക്കാർക്ക് യാതൊരു തരത്തിലുള്ള മടിയും കാണില്ല. അത്തരം കാര്യങ്ങൾ ചെയ്താൽ ആളുകൾ എന്തു ചിന്തിക്കുമെന്ന കാര്യത്തെക്കുറിച്ചോർത്തും ഇവർ വ്യാകുലപ്പെടാറില്ല.
ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വളരെവിരസമായ നിമിഷത്തെ പെട്ടെന്ന് മാറ്റിയെടുക്കാനും മറ്റുള്ളവരെ രസിപ്പിക്കാനും സജിറ്റേറിയൻസിനു പ്രത്യേക കഴിവാണ്. ഒരാൾക്കൂട്ടത്തെ മുഴുവനും രസിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനും ചിരിപ്പിക്കാനും ഇവർക്ക് നിഷ്പ്രയാസം സാധിക്കും.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): തങ്ങളെയുംമറ്റുള്ളവരെയും ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ രാശിക്കാർ മിടുക്കരാണ്. ചില സമയങ്ങളിൽ അതിരുകടക്കുമെന്നു തോന്നിപ്പിക്കുമെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുക, ഉപദ്രവിക്കുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും ഇവർക്കുണ്ടായിരിക്കുകയില്ല. മാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള വിഷമഘട്ടങ്ങളിൽ അകപ്പെട്ടു നിൽക്കുമ്പോൾ ആ സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനുള്ള കഴിവും ജമിനി രാശിക്കാർക്കുണ്ടാകും.
കന്നി രാശി- Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വളരെഹാസ്യാത്മകമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരായിരിക്കും വിർഗോ രാശിയിൽ ജനിച്ചവർ. മോശം സാഹചര്യം ആണെങ്കിൽ കൂടിയും അയത്ന ലളിതമായും സരസമായും പരിതഃസ്ഥിതികളെ മാറ്റിയെടുക്കാനുള്ള ഇവരുടെ കഴിവ് എടുത്തു പറയേണ്ടതാണ്. മറ്റുള്ളവരെ രസിപ്പിക്കുന്നതിനായി സ്വയം ഉദാഹരിക്കുന്നതിനും ഇവർക്ക് യാതൊരു മടിയും കാണുകയില്ല.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സ്വന്തംശരീരഭാഷ കൊണ്ടും ചേഷ്ടകൾ കൊണ്ടും മറ്റുള്ളവരെ രസിപ്പിക്കാൻ മിടുക്കരാണ് ഈ രാശിയിൽ ജനിച്ചവർ. ഇവരുടെ സംസാരത്തെക്കാൾ മറ്റുള്ളവരെ ആകർഷിക്കുക പ്രവൃത്തികളായിരിക്കും. ഇവർക്കൊപ്പം ചെലവിടാൻ സുഹൃത്തുക്കൾ സമയം കണ്ടെത്തും.
വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ആളുകളുമായിഅടുത്തിടപഴകാൻ അല്പം സമയമെടുക്കുന്നവരാണ് ഈ രാശിക്കാർ. എന്നാൽ തങ്ങളുടെ സൗഹൃദ സദസുകളിൽ കാര്യങ്ങൾ സരസമായി അവതരിപ്പിക്കുകയും മറ്റുള്ളവരെ രസിപ്പിക്കുകയും ചെയ്യും. സത്യസന്ധമായി കാര്യങ്ങളെ സമീപിക്കുന്നതു കൊണ്ടുതന്നെ ചില സമയങ്ങളിൽ ഇവരുടെ തമാശകൾ അതിരു കടക്കാറുണ്ട്.
English Summary:
6 Zodiac Signs Blessed with a Great Sense of Humour
Source link