CINEMA

എമി ജാക്സണ് സിനിമയെ വെല്ലുന്ന പ്രൊപ്പോസുമായി കാമുകൻ; യെസ് പറഞ്ഞ് നടി

നടിയും ബ്രിട്ടിഷ് മോഡലുമായ എമി ജാക്സണ്‍ വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക് ആണ് വരന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പർവതനിരകളിൽ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചു.
സ്വിറ്റ്‌സർലൻഡിലെ മനോഹരമായ തൂക്കുപാലത്തിൽ വച്ചാണ് വെസ്റ്റിക്ക്, എമിയെ പ്രൊപ്പോസ് ചെയ്തത്. ‘ഹെല്‍ യെസ്’ എന്നായിരുന്നു എമിയുടെ മറുപടി. കിയാര അഡ്വാനി, ലിസ ഹെയ്ഡൺ, ആദ്യ ഷെട്ടി, ശ്രുതി ഹാസൻ തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തി.

എമി ജാക്സണും എഡ് വെസ്റ്റ്‍വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. 2023 ല്‍ തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‍വിക്ക് സൂചിപ്പിച്ചിരുന്നു.

അതേസമയം എമി ജാസ്കന്‍റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയത്.  പതിനാറാം വയസ്സിൽ മോഡലിങ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ എമി 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ ‘മദ്രാസ് പട്ടണം’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. ‘ഏക് ദീവാന താ’ എന്ന ചിത്രത്തിലൂടെ 2012 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 

എ.എൽ. വിജയ് സംവിധാനം ചെയ്ത മിഷൻ ചാപ്റ്റർ വൺ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 

English Summary:
Actor Amy Jackson Gets Engaged To ‘Gossip Girl’ Star Ed Westwick


Source link

Related Articles

Back to top button