വെളുത്തുള്ളിവില കരയിക്കും!

കൊച്ചി: വെളുത്തുള്ളി വില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കിലോഗ്രാമിന് 320 രൂപയ്ക്കാണ് ഇന്നലെ എറണാകുളത്ത് വെളുത്തുള്ളി വിറ്റത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉണക്ക് കുറഞ്ഞ വെളുത്തുള്ളി കൂടുതല്‍ എത്തുമ്പോള്‍ വില കുറയാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി മറിച്ചാണ്. സാധാരണ 50 രൂപ മുതല്‍ പരമാവധി 130 രൂപ വരെയാണ് കേരളത്തില്‍ വെളുത്തുള്ളി വില എത്താറുള്ളത്.
കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത് കൂടുതലും മഹാരാഷ്ട്രയില്‍നിന്നാണ്. അവിടെ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. 2022 ഡിസംബറില്‍ കിലോയ്ക്കു 60 രൂപയായിരുന്നു വെളുത്തുള്ളി വില. കഴിഞ്ഞ മാസമാണു 200 രൂപ കടന്നത്.

Source link