ജിറോണ വീണ്ടും തലപ്പത്ത്; അത്ലറ്റിക്കോയ്ക്കു ജയം
വിഗോ: സ്പാനിഷ് ലീഗ ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ. എവേ മത്സരത്തിൽ ജിറോണ എതിരില്ലാത്ത ഒരു ഗോളിനു സെൽറ്റ വിഗോയെ തോൽപ്പിച്ചു. 20-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പോർട്ടു ജിറോണയെ മുന്നിലെത്തിച്ചു. കൂടാതെ ഗോൾകീപ്പർ പൗളോ ഗസാനിഗയുടെ മിന്നുന്ന രക്ഷപ്പെടുത്തലുകളും ചേർന്നപ്പോൾ ജിറോണയ്ക്കെതിരേ സെൽറ്റ വിഗോയ്ക്കു മറുപടിയില്ലാതായി. 22 കളിയിൽ 55 പോയിന്റുമായാണു ജിറോണ ഒന്നാം സ്ഥാനത്തുനിൽക്കുന്നത്. 54 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമത്. 44 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റുള്ള ബാഴ്സലോണയെ ഗോൾ വ്യത്യാസത്തിലാണ് നാലാമതാക്കിയത്.
രണ്ടു പകുതികളിലുമായി സാമുവൽ ലിനോയും മെംഫിസ് ഡിപെയും നേടിയ ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് വലൻസിയയെ പരാജപ്പെടുത്തി.
Source link