Site icon onlinekeralanews.com

സൗന്ദര്യ ശസ്‌ത്രക്രിയ നടത്തിയ യുവതി മരണപ്പെട്ടു, ക്ളിനിക്കിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്


അങ്കാര: സൗന്ദര്യ ശസ്‌ത്രക്രിയയ്ക്കായി തുർക്കിയിലെത്തിയ യുവതി മരണപ്പെട്ടതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ജെസിക്ക ചാഗ്‌നോൺ ഗയിലോക്‌സ് (35) ആണ് മരിച്ചത്. വയറിന്റെയും സ്‌തനംങ്ങളുടെയും ശസ്ത്രക്രിയയ്ക്കാണ് ജെസിക്ക തുർക്കിയിലെ അന്റാലിയയിലുള്ള സ്വകാര്യ ക്ളിനിക്കിലെത്തിയത്.കാനഡയിലെ ക്യൂബെക് സ്വദേശിനിയാണ് ജെസിക്ക. നാല് മക്കളുണ്ട്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജെസിക്കയുടെ ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ക്ളിനിക്കിലെ ആരോഗ്യപ്രവർത്തകർ ഏറെ വൈദ്യസഹായം നൽകിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.അതേസമയം, തുർക്കിയിലേയ്ക്ക് പോകുന്നതിന് മൂന്ന് ദിവസം മുൻപ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചതായി ജെസിക്കയുടെ സുഹൃത്ത് വെളിപ്പെടുത്തി. മരണകാരണം ഇതാണോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.


Source link

Exit mobile version