WORLD
മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കമെന്ന് റിപ്പോർട്ട്

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിനായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) ഒപ്പുകള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട്. മാലദ്വീപ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എംഡിപി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Source link