ഇറാന്റെ ഡ്രോൺ ആക്രമണം; ജോർദാനിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു
കൊളംബിയ: ഇറാന്റെ പിന്തുണയുള്ള തീവ്രവാദികൾ ജോർദാനിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെക്കുറിച്ച് ജോർദാൻ പ്രതികരിച്ചില്ല. മൂവായിരത്തോളം യുഎസ് സൈനികർ ജോർദാനിലുണ്ട്. ഹമാസ് ഭീകരർ ഇസ്രയേലിൽ ആക്രമണം ആരംഭിച്ചശേഷം ഇറാക്കിലെയും സിറിയയിലെയും യുഎസ് സൈനികർ ഡ്രോൺ ആക്രമണം നേരിടുന്നുണ്ട്. ജോർദാനിൽ ആക്രമണമുണ്ടാകുന്നത് ആദ്യമായാണ്.
ഒട്ടേറെ സൈനികർക്കു പരിക്കേറ്റു. സിറിയ അതിർത്തിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു.
Source link