ഇന്ത്യക്കു ജയം
ബ്ലൂംഫൗണ്ടേൻ: ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു വൻ ജയത്തോടെ സൂപ്പർ സിക്സിൽ. 201 റണ്‍സിന് ഇന്ത്യ യുഎസ്എയെ തോൽപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് എയിൽനിന്ന് ഗ്രൂപ്പ് ചാന്പ്യന്മാരായി ഇന്ത്യ സൂപ്പർ സിക്സിലെത്തി. ടോസ് നേടിയ യുഎസ്എ ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. 118 പന്തിൽ 108 റണ്‍സ് നേടിയ അർഷിൻ കുൽക്കർണിയുടെയും മുഷീർ ഖാന്റെയും (73) മികവിൽ ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റിന് 326 റണ്‍സ് നേടി. ക്യാപ്റ്റൻ ഉദയ് സഹറാൻ (35), ആദർശ് സിംഗ് (25), പ്രിയാൻശു മോളിയ (27*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 50 ഓവറിൽ യുഎസ്എ എട്ടു വിക്കറ്റിന് 125 റണ്‍സ് നേടി. 40 റണ്‍സ് നേടിയ ഉത്കർഷ് ശ്രീവാസ്തവയാണ് ടോപ് സ്കോറർ.
Source link