മുംബൈ ∙ റായ്ഗഡ് ജില്ലയിലെ കർണാല ഫോർട്ടിൽ ട്രെക്കിങ്ങിനിടെ കാലൊടിഞ്ഞ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ മുംബൈ പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
തനിച്ചുള്ള ട്രെക്കിങ്ങിനിടെ കാലൊടിഞ്ഞ യുവതി വനമേഖലയിൽ ഒറ്റപ്പെട്ടു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുംബൈ പൊലീസിന്റെ ദ്രുതകർമ സേനയിലെ അംഗങ്ങൾ ഇവരെ യാദൃച്ഛികമായി കാണുകയും അടിയന്തരസഹായം നൽകുകയുമായിരുന്നു.
വസ്ത്രങ്ങൾ ഉപയോഗിച്ച് താൽക്കാലിക സ്ട്രെച്ചർ ഉണ്ടാക്കി 2 മണിക്കൂർ ചുമന്നാണ് യുവതിയെ ബേസ് ക്യാംപിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
Source link