ഇറാൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു


ടെ​​​ഹ്റാ​​​ൻ: പ​​​ശ്ചി​​​മേ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ വീ​​​ണ്ടും ഇ​​​റാ​​​ന്‍റെ ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണം. ഇ​​​ന്ന​​​ലെ ഒ​​​രേ സ​​​മ​​​യം മൂ​​​ന്ന് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ന്നാ​​​ണു ടെ​​​ഹ്റാ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്. ഒ​​​രാ​​​ഴ്ച മു​​​ന്പ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചി​​​രു​​​ന്നു. ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു​​​ള്ള റോ​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ ഇ​​​റാ​​​ൻ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ സ്വ​​​ന്ത​​​മാ​​​ക്കു​​​മെ​​​ന്നു പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ ഭ​​​യ​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ വി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ല്ലാം ചെ​​​റി​​​യ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ്. ഒ​​​ന്നി​​​ന് 32ഉം ​​​മ​​​റ്റു ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​നു പ​​​ത്തു​​​വീ​​​തം കി​​​ലോഗ്രാ​​​മു​​​മാ​​​ണു ഭാ​​​രം. ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ അ​​​ട​​​ക്കം പ​​​രീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. ഉ​​​പ​​​ഗ്ര​​​ഹ, റോ​​​ക്ക​​​റ്റ്, ആ​​​ണ​​​വ സാ​​​ങ്കേ​​​തി​​ക വി​​​ദ്യ​​​ക​​​ൾ സ​​​മാ​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​​ണെ​​​ന്ന ഇ​​​റാ​​​ന്‍റെ വാ​​​ദം പാ​​​ശ്ചാ​​​ത്യ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.


Source link

Exit mobile version